പോസ്റ്റുകള്‍

ജൂലൈ 1, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവം തിരസ്കരിച്ച പ്രാർത്ഥന?

" അവൻ അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്ക് പോയി. അവിടെ ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവൾക്കു അശുദ്ധാത്മാവ് ബാധിച്ച ഒരു കൊച്ചുമകൾ ഉണ്ടായിരുന്നു. ആ സ്ത്രീ വന്നു അവന്റെ കാൽക്കൽ വീണു. അവൾ സീറോ-ഫിനേഷ്യൻവംശത്തിൽപെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവൾ അവനോടു അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല. അവൾ മറുപടി പറഞ്ഞു: കർത്താവേ, അത് ശരിയാണ്. എങ്കിലും, മേശക്കുകീഴെനിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവൻ അവളോട്‌ പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. അവൾ വീട്ടിലേക്കു പോയി. കുട്ടി കട്ടിലിൽ ഇരിക്കുന്നത് അവൾ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു." (മർക്കോസ് 7:24-30) വിചിന്തനം  ഈശോയുടെ, അതുവഴി ദൈവത്തിന്റെ, വളരെ വ്യസ്ത്യസ്തമായ ഒരുവശം അതിഭാവുകങ്ങൾ ...