അടുത്തേക്ക് വിളിക്കുന്ന ദൈവം
"പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്നർത്ഥമുള്ള ബൊ വനെർഗെസ് എന്നു പേരു നൽകിയ സെബദിപുത്രന്മാരായ യാക്കോബും സഹോദരൻ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കരിയോത്താ." (മർക്കോസ് 3:13-19) വിചിന്തനം ഈശോയുടെ പരസ്യജീവിതത്തിൽ അവിടുത്തെ അനുഗമിച്ചവർ നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരുടെ ഇടയിൽനിന്നും ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക വഴി, ഭൂമിയിൽ തന്റെ സഭയാകുന്ന പുതിയ ഇസ്രായേൽ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്ക...