വില ഒരൽപം കൂടുതലാണോ?
"വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തുവന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയേയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഗോപുരം പണിയാൻ ഇച്ഛിക്കു ന്പോൾ അത് പൂർത്തിയാക്കാൻ വേണ്ടവക തനിക്കുണ്ടോയെന്ന് അതിന്റെ ചിലവ് ആദ്യമേതന്നെ കണക്കു കൂട്ടിനോക്കാത്തവർ നിങ്ങളിൽ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാൻ കഴിയാതെ വരുന്പോൾ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരെ വരുന്നവനെ പതിനായിരംകൊണ്ട് നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോട് യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അത് സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുന്പോൾത്തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക...