പോസ്റ്റുകള്‍

ജൂൺ 8, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രമ്യതയിൽ വസിക്കുക

"നീ ബലിപീ ഠ ത്തിൽ കാഴ്ചയർപ്പിക്കുന്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു ഓർത്താൽ കാഴ്ചവസ്തു ബലിപീ ഠ ത്തിനുമുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ച്ചയർപ്പിക്കുക. നീ പ്രതിയോഗിയോട് വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊൾക. അല്ലെങ്കിൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ സേവകനും ഏല്പ്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാൻ നിന്നോട് പറയുന്നു." (മത്തായി 5:23-26) ചിന്ത  ആരോടാണ് നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും? ആത്മാർത്ഥമായി അന്വേഷിച്ചാൽ പലപ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മെ കൊണ്ടെത്തിക്കുന്നത് നാം തീരെ പ്രതീക്ഷിക്കാത്തവരിലേയ്ക്കായിരിക്കും. നമ്മോട് ഏറ്റവും അടുത്തിടപഴകുന്ന നമ്മുടെ പ്രിയപ്പെട്ടവരോടും, സഹപ്രവർത്തകരോടും, സഹപാഠികളോടും ഒക്കെയായിരിക്കും നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും. എന്നാൽ, നമുക്ക് സ്വയം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു യാ ഥാ ർത്യമാണിത്. ആയതിനാൽ, ഇത്തരത്തിലുള്ള വെറുപ്പും വിദ്വേഷവ