പോസ്റ്റുകള്‍

മേയ് 24, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗഖ്യദായകനായ മിശ്ശിഹാ

"അപ്പോൾ യേശു വളരെപ്പേരെ രോഗങ്ങളിൽനിന്നും പീഡകളിൽനിന്നും അശുദ്ധാത്മാക്കളിൽനിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാർക്കു കാഴ്ച കൊടുക്കുകയും ചെയ്തു. അവൻ പറഞ്ഞു: നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാർ കാണുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ടരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ."  (ലൂക്കാ 7: 21-23)  ചിന്ത  യേശു എന്തിനാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷം മറ്റുള്ളവരിലേക്കെത്തിച്ചാൽ പോരായിരുന്നോ? പക്ഷെ യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്, പോയിടത്തെല്ലാം പ്രസംഗത്തെക്കാളേറെ പ്രവർത്തികളിലൂടെയാണ്‌ അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. യേശു ചെന്നിടത്തെല്ലാം ജനം ചുറ്റും കൂടിയത് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ മാത്രമല്ല, മറിച്ചു തങ്ങളുടെ ആവശ്യങ്ങളിൽ സഹായം തേടി കൂടിയാണ്. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്ന യേശുവിനെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ഫരിസേയരെയും സദുക്കായരെയും ഭയക്കാതെ,