പോസ്റ്റുകള്‍

നവംബർ 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന

" നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ; സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ." (മത്തായി 6:9-10) വിചിന്തനം  യഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല ഈശോ ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും മാതൃകയുമായ കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നും വന്ന പ്രാർത്ഥന ആയതിനാൽ തിരുസഭ ഇതിനെ കർതൃപ്രാർത്ഥന എന്നു വിളിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സഭയിലെ ഏറ്റവും ഉൽകൃഷ്ടമായ പ്രാർത്ഥനയാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ പുത്രസഹജമായ ആശ്രയബോധത്തോടും, സന്തോഷപൂർവകമായ ഉറപ്പോടും എളിമനിറഞ്ഞ ധീരതയോടും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തോടെയും ഉരുവിടാവുന്ന ഒന്നാണ്  കർതൃപ്രാർത്ഥന. ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ " പിതാവേ " എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. സുവിശേഷത്തിലുടനീളം ഈശോ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് " എന്റെ പിതാവ് " എന്നാണ്. എന്നാൽ,  കർതൃപ്രാർത്ഥന