കൃത്രിമമില്ലാത്ത ജീവിതം
"വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂർവ്വികരോട് കല്പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: ആണയിടുകയേ അരുത്. സ്വർഗ്ഗത്തെകൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീ ഠ മാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാണോ കറുപ്പിക്കാനോ നിനക്ക് സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു" (മത്തായി 5:33-37) വിചിന്തനം ഓരോരുത്തരും അവരുടെ വാക്കിലും പ്രവർത്തിയിലും പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും ആത്മാർ ത്ഥ തയെക്കുറിച്ചുമാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വാക്കുകൾക്കു ഒട്ടേറെ പ്രാധാന്യം നൽകേണ്ട അവസരങ്ങളിൽ, അയാൾ പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കാൻ, അയാളെകൊണ്ട് ആണയിടിയിക്കുന്ന രീതി ഇന്നത്തെ സമൂഹത്തിലെന്നപോലെ യേശുവിന്റെ കാലത്തെ യഹൂദരിലും നിലവിലുണ്ടായിരുന്നു. സ്വർഗ്ഗത്തെയും ഭൂമിയെയും ജറുസ...