അവന്റെ പ്രശസ്തി പെട്ടെന്നു വ്യാപിച്ചു
"അവർ കഫർണാമിൽ എത്തി. സാബത്തുദിവസം അവൻ സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്. അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ അവിടെ ഉണ്ടായിരുന്നു. അവൻ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധൻ. യേശു അവനെ ശാസിച്ചു: നിശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. ആശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തിൽ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്! അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ! അശുദ്ധാത്മാക്കളോടുപോലും അവൻ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു." (മർക്കോസ് 1:21-28) വിചിന്തനം ഗലീലിയിലും സമീപപ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് തന്റെ പരസ്യജീവിതം ആരംഭിച്ച യേശു ആരാണെന്ന് ആ പ്രബോധനങ്ങൾ ശ്രവിച്ച യഹൂദർ അത്ഭുതപ്പെട്ടു.സാധാരണ അവർക്ക് പ്രബോധനങ്ങൾ നൽകുന്ന ...