അവിശ്വാസിയുടെ പ്രാർത്ഥന
"എന്തെങ്കിലും ചെയ് യാൻ നിനക്ക് കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! യേശു പറഞ്ഞു: കഴിയുമെങ്കിലെന്നൊ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും. ഉടനെ കുട്ടിയുടെ പിതാവ് വിളിച്ചുപറഞ്ഞു: ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ !" (മർക്കോസ് 9:22-24) ചിന്ത കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ് വിശ്വാസത്തിന്റെ കാതൽ. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്. "വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം" (ഹെബ്രായർ 11:6). കാണാൻ സാധിക്കുന്നില്ലെങ്കിലും ദൈവം ഉ...