പോസ്റ്റുകള്‍

ജനുവരി 4, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിങ്ങൾ എന്തന്വേഷിക്കുന്നു?

" അടുത്തദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടെ നിൽക്കുന്പോൾ യേശു നടന്നുവരുന്നതുകണ്ട് പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവൻ പറഞ്ഞതുകേട്ട്‌ ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവർ തന്റെ പിന്നാലെ വരുന്നതു കണ്ട്,  ചോദിച്ചു:നിങ്ങൾ എന്തന്വേഷിക്കുന്നു? അവർ ചോദിച്ചു: റബ്ബീ - ഗുരു എന്നാണ് ഇതിനർത്ഥം - അങ്ങ് എവിടെയാണ് വസിക്കുന്നത്? അവൻ പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻപത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങൾ മിശ്ശിഹായെ - ക്രിസ്തുവിനെ - കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ എന്നു നീ വിളിക്കപ്പെടും." (യോഹന്നാൻ 1:35-42) വിചിന്തനം  മനുഷ്യർ  ഭൂമിയിൽ ദൈവത്തിന്റെ മഹത്വം കണ്ട് പകച്ചു നിൽക്കാതിരിക്കുന്നതിനും, അവിടുത്തെ ശക്തിയെപ്രതി ഭയചകിതരാകാതിരിക്