പോസ്റ്റുകള്‍

ഒക്‌ടോബർ 13, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബാക്കി ഒൻപതുപേർ എവിടെ?

"ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെ കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെ കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു, അവരിൽ ഒരുവൻ താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒൻപതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു." (ലൂക്കാ 17:11-19) വിചിന്തനം  യേശുവിന്റെ കാലത്ത് യഹൂദരും സമരിയാക്കാരും തമ്മിൽ കടുത്ത വിരോധത്തിലായിരുന്നു. പരസ്പരം കണ്ടാൽ സംസാരിക്കുകപോലും ചെയ്യാതിരുന്ന അവർ ഒരേ സമയത്ത് ഒരുമിച്ച് ഒരിടത്തായിരിക്കു...