പോസ്റ്റുകള്‍

ഫെബ്രുവരി 2, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവരാജ്യത്തിന്റെ രഹസ്യം

"അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണ് നൽകപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സു തിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്." (മർക്കോസ് 4:10-12) വിചിന്തനം ഭാഷയുടെയും കാലത്തിന്റെയും അതിർവരന്പുകളില്ലാതെ, എക്കാലത്തെയും മനുഷ്യരെ ഒന്നുപോലെ ചിന്താകുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാണ് ദൈവത്തെ അറിയാനുള്ള ശ്രമം. ദൈവം ആരെന്നും എങ്ങിനെയാണ് ദൈവം പ്രവർത്തിക്കുന്നതെന്നും ഏകദേശം മനസ്സിലായെന്നു മനുഷ്യൻ കരുതുന്നതിനൊപ്പം ആ കണക്കുകൂട്ടലിന്റെ പരിധിയിൽ ഉൾപ്പെടാത്ത എന്തെങ്കിലും ദൈവത്തിൽനിന്നും ഉണ്ടാകുക സർവസാധാരണമാണ്. പരിമിതമായ മനുഷ്യബുദ്ധികൊണ്ട് അപരിമിതനായ ദൈവത്തെ മനസ്സിലാക്കുക അസാധ്യമായ കാര്യമാണ്. ഇതുമൂലം, ഭാഷയുടെയും സംസ്കാരത്തിന്റെയും പരിമിതികളിൽ നിന്നുകൊണ്ട് ദൈവത്തെ വിവരിച്ചവർ പലപ്പോഴും അസൂയാലുവും അസഹിഷ്ണുവും ഉഗ്രകോപിയുമായ ഒരു ദൈവത്തെ നമ്മുടെ മുന...