പോസ്റ്റുകള്‍

ജൂലൈ 29, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാനാണ്; ഭയപ്പെടേണ്ടാ

"വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ കടൽക്കരയിലേക്ക് പോയി. അവർ ഒരു വള്ളത്തിൽ കയറി കടലിനക്കരെ കഫർണാമിലേക്ക് പുറപ്പെട്ടു. അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടൽ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചുകഴിഞ്ഞപ്പോൾ യേശു കടലിനു മീതേ നടന്ന് വള്ളത്തെ സമീപിക്കുന്നതുകണ്ട് അവർ ഭയപ്പെട്ടു. അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. അവനെ വള്ളത്തിൽ കയറ്റാൻ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവർ ലക്‌ഷ്യം വച്ചിരുന്ന കരയ്ക്ക്‌ അടുത്തു." (യോഹന്നാൻ 6:16-21) വിചിന്തനം  യേശുവിനോടൊപ്പമല്ലാതെ ശിഷ്യന്മാർ നടത്തിയ ഒരു യാത്രാനുഭവമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ വിവരിക്കുന്നത്. വള്ളതിൽക്കയറി അവർ യേശുവിന്നരികെനിന്നു പോയപ്പോൾ നേരം ഇരുട്ടിത്തുടങ്ങി. ഈ ഇരുട്ട് കേവലം പ്രകൃതിയിൽ മാത്രമുള്ള ഇരുട്ടായിരുന്നില്ല; പ്രകാശമാകുന്ന യേശുവിൽ നിന്നകപ്പോൾ അവരുടെ ഉള്ളിലും ഇരുട്ട് ബാധിച്ചു. അതുകൊണ്ടുതന്നെ കാറ്റും കോളും അവരെ ഭയപ്പെടുത്തി. ആ ഭയംമൂലം വെള്ളത്തിലൂടെ നടന്നു വള്ളത്തെ സമീപിച്ച യേശുവിനെ തിരിച്ചറിയാൻ അവർക്കായില്ല. നമ്മുട