ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും
"ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്തവൃക്ഷം ചീത്ത ഫലവും നൽകുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും." (മത്തായി 7:15-20) വിചിന്തനം ഇസ്രായേൽ ജനത്തിനു വളരെപ്പെട്ടെന്നു മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെയാണ് ഇന്നത്തെ വചനഭാഗത്തിൽ ഈശോ സംസാരിക്കുന്നത്. മുന്തിരിച്ചെടിയും അത്തിവൃക്ഷവും ഇസ്രായേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് . അത്തിമരം സമാധാനത്തെയും സമൃദ്ധിയെയും, മുന്തിരി സന്തോഷത്തെയും സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ അവരുടെ കൃഷിയിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന മറ്റു രണ്ടു സസ്യങ്ങളാണ് മുൾച്ചെടികളും ഞെരിഞ്ഞിലും. ചില മുൾചെടികളിൽ മുന്തിരിയുടേതിനു സമാനമായ ...