പോസ്റ്റുകള്‍

സെപ്റ്റംബർ 28, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവനെ കാണാൻ അവൻ ആഗ്രഹിച്ചു

"സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവ് പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, എലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരച്ചേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു." (ലൂക്കാ 9:7-9) വിചിന്തനം സുവിശേഷത്തിൽ പലയിടങ്ങളിൽ പലരും യേശുവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സക്കേവൂസ് വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്. മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത യേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ