പോസ്റ്റുകള്‍

ജനുവരി 5, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹൃദയത്തിലൂടെ ഒരു വാൾ

"അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും." (ലൂക്കാ 2:33-35) വിചിന്തനം  യേശുവിനെ ദേവാലയത്തിൽ കാഴ്ചവച്ച വേളയിൽ, ശിമയോൻ എന്ന ദൈവഭക്തനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് അവിടെ എത്തിച്ചേർന്നു. കർത്താവിന്റെ അഭിഷിക്തനെ സ്വന്തം കണ്ണുകൾകൊണ്ട് കാണുവാൻ സാധിച്ചതിൽ ആനന്ദിക്കുന്ന ശിമയോനിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആദ്യമായി യൌസേപ്പ് പിതാവിനും പരിശുദ്ധ അമ്മയ്ക്കും വരാനിരിക്കുന്ന വേദനകളെക്കുറിച്ച് വെളിപാടുകൾ നൽകുകയാണ്. " ഒരിക്കൽക്കൂടി ഈശോയെ ദൈവത്തിനു സമർപ്പിക്കുന്ന സമയം വരും; ദേവാലയമതിലുകൾക്കുള്ളിൽ ആയിരിക്കില്ല, നഗരത്തിന്റെ മതിൽകെട്ടുകൾക്കു വെളിയിൽ ഒരു കുരിശിലായിരിക്കും ആ സമർപ്പണം. ആ സമയത്ത് പ്രാവിൻകുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ വിലയായി നൽകി യേശുവിനെ വീണ്ടെടുക്കാൻ ആർക്കും ...