പോസ്റ്റുകള്‍

ജൂലൈ 13, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മർത്തയോ മറിയമോ?

"അവർ പോകുന്നവഴി അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്ന പേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു. മർത്തയാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക. കർത്താവ്‌ അവളോട്‌ പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും  ഉത്കണ്ഠാകു ലയും അസ്വ സ്ഥ യുമായിരിക്കുന്നു. ഒന്ന് മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10:38-42) വിചിന്തനം  യേശുക്രിസ്തുവിന്റെ സാന്നിധ്യം രണ്ടുവ്യക്തികളിലുണ്ടാക്കിയ പ്രതികരണമാണ് ഇന്നത്തെ വചനത്തിലെ പ്രതിപാദ്യവിഷയം. സഹോദരിമാരെങ്കിൽ കൂടിയും തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങൾക്ക് ഉടമകളാണ് മർത്തയും മറിയവും. യേശുവെന്ന അത്ഭുതപ്രവർത്തകനായ മനുഷ്യനെ മാത്രമേ മർത്താ തിരിച്ചറിയുന്നുള്ളൂ. കേവലം ലൗകീകമായ ദൃഷ്ടിയിൽ കൂടി യേശുവിനെ കണ