നീ ക്രിസ്തുവാണ്
"യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവൻ ശിഷ്യന്മാരോടു ചോദിച്ചു: ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും, വേറെചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു. അവൻ ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു കല്പിച്ചു." (മർക്കോസ് 8:27-30) വിചിന്തനം യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറി ച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത ഒരു ചോദ്യമാണ് ഈശോ തന്റെ ശിഷ്യരോട് ചോദിച്ചത്, " ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ". ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. യഹൂദസമൂ...