പോസ്റ്റുകള്‍

ജൂൺ 11, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭൂമിയുടെ ഉപ്പാകുക

" നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കേട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല ." (മത്തായി 5:13) വിചിന്തനം   സ്വർഗ്ഗരാജ്യത്തെക്കുറിച്ചും, ദൈവത്തിനു മനുഷ്യരെപ്പറ്റിയുള്ള  പദ്ധതി കളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക എന്നത്, ഒട്ടേറെ അവസരങ്ങളിൽ പരിമിതികളുള്ള മനുഷ്യബുധിക്ക് അസാധ്യമായ കാര്യമാണ്. ഇതറിയാവുന്ന യേശു തന്റെ പ്രബോധനങ്ങളെല്ലാം തന്നെ മനുഷ്യർക്ക്‌ എളുപ്പം ഗ്രഹിക്കാനാവുന്ന പ്രതീകങ്ങളിലൂടെയാണ് നൽകിയിരിക്കുന്നത്. ഇവിടെ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ഉപ്പാകുവാനാണ്. അനുദിനജീവിതത്തിൽ ഉപ്പ് ഏതൊക്കെ രീതിയിൽ നമുക്കുപകാരപ്പെടുന്നുവോ, അതുപോലെയെല്ലാം നാമും നമ്മുടെ സഹോരർക്കും, അതുവഴി ഈ ലോകത്തിനും ഉപകാരപ്പെടണം. ആദ്യമായി, ഉപ്പ് ഭക്ഷണത്തിലും മറ്റും ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മോട് ഇടപഴകുന്നവരിലെ നന്മകളെ വികസിപ്പിക്കുന്നവരാകണം. മറ