പുതിയൊരു തുടക്കം
" സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപക യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്. സ്നാപകയോഹന്നാന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാർ അതു പിടിച്ചടക്കുന്നു. യോഹന്നാൻ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ഇവനാണ് വരാനിരിക്കുന്ന എലിയാ. ചെവിയുള്ളവൻ കേൾക്കട്ടെ." (മത്തായി 11:11-15) വിചിന്തനം രക്ഷകന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ, ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള വലിയൊരു രഹസ്യം വെളിപ്പെടുത്തുകയാണ്. നിയമങ്ങളും പ്രവചനങ്ങളുംവഴി ദൈവജനത്തെ രക്ഷക്കായി ഒരുക്കിയ പഴയനിയമത്തിന്റെ അവസാനത്തെ കണ്ണിയാണ് സ്നാപകൻ. സ്വർഗ്ഗരാജ്യം സകല ജനതയ്ക്കുമായി തുറന്നു കൊടുത്ത പുതിയ നിയമത്തിന്റെ പടിവാതിലും യോഹന്നാൻ തന്നെയാണ്. അതുകൊണ്ടാണ് സ്നാപകന്റെ നാളുകൾ മുതൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കേണ്ടതിനു ബലപ്രയോഗത്തിന്റെ ആവശ്യമുള്ളതായി ഈശോ പറയുന്നത്. നാമോരുത്തരുടെയും ഹൃദയത്തിൽ നടക്കുന്ന നന്മയും തിന്മയും തമ...