കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കരുത്
"അവർ പോകുംവഴി ഒരുവൻ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല. അവൻ വേറൊരുവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിനു യോഗ്യനല്ല." (ലൂക്കാ 9:57-62) വിചിന്തനം തന്റെ പരസ്യജീവിതകാലത്ത് യേശുവിന്റെ പ്രധാന ദൌത്യങ്ങളിലൊന്ന് പിതാവായ ദൈവത്തിന്റെ വിളഭൂമിയിലേക്ക് വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. ദൈവരാജ്യമാകുന്ന സുവിശേഷം ലോകമെന്പാടുമെത്തിക്കാൻ, അതുവഴി വിളഭൂമിയിലെ പാകമെത്തിയ ഫലങ്ങളെല്ലാം ദൈവത്തിന്റെ കലവറയിലേക്ക് ശേഖരിക്കുവാനായി ഈശോ ഒട്ടേറെപ്പേരെ തന്നെ അനുഗമിക്കുന്നതിനായി വിളിക്കുന്നുണ്ട്. യേശുവിനെ അനുഗമിക്കുവാൻ ...