മറ്റുള്ളവരുടെ വഴി മുടക്കരുത്
"അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." (ലൂക്കാ 17:1-2) വിചിന്തനം വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വിഘാതമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ ഈശോ നമുക്ക് വ്യക്തമാക്കി തരുന്നു. എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി...