ക്ഷണിക്കപ്പെടാത്തവരുടെ വിരുന്ന്
" യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു: സ്വര്ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിന് സദൃശ്യം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യന്മാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ വിരുന്ന് സജ്ജമായിരിക്കുന്നു: എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോട് ചെന്ന് പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അത് വകവയ്ക്കാതെ ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവർ ആ ഭൃത്യ ന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവ് ക്രുദ്ധനായി, സൈന്യത്തെ അയച്ചു ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭ്രുത്യന്മാരോട് പറഞ്ഞു: വിവാഹവിരുന്നു തയ്യാറായിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തിയവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭൃത്യന്മാർ നിരത്തുകളിൽ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വി...