നിങ്ങൾ ആകുലചിത്തരാകേണ്ടാ
"വീണ്ടും അവൻ ശിഷ്യരോട് അരുളിചെയ്തു: അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ടാ. എന്തെന്നാൽ, ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. കാക്കകളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈർഖ്യം ഒരു മുഴംകൂടി നീട്ടാൻ നിങ്ങളിൽ ആർക്കു സാധിക്കും? ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്? ലില്ലികലെ നോക്കുവിൻ: അവ നൂൽ നൂൽക്കുകയൊ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാൻ നിങ്ങളോടു പറയുന്നു: സോളമൻ പോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! എന്തു തിന്നുമെന്നൊ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ട...