പോസ്റ്റുകള്‍

ഒക്‌ടോബർ 16, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും

"അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ, ഒരു ഫരിസേയൻ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനുമുന്പ് അവൻ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവർച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമ്മിച്ചവൻ തന്നെയല്ലേ അകവും നിർമ്മിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും." (ലൂക്കാ 11:37-41) വിചിന്തനം  യേശുവിന്റെ വാക്കുകളിൽ ആകൃഷ്ടനായ ഒരു ഫരിസേയൻ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിനായി തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതാണ് ഇന്നത്തെ വചനഭാഗം. പുറത്തുപോയി തിരിച്ചുവരുന്ന യഹൂദർ, പ്രത്യേകിച്ച് മതാനുഷ്ടാനങ്ങളിൽ ഒട്ടേറെ ശ്രദ്ധ നൽകിയിരുന്ന ഫരിസേയർ, വളരെ വിശദമായ ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം മാത്രമേ തങ്ങളുടെ ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. കൈകളിലും കാലുകളിലും ഉള്ള അഴുക്ക് വൃത്തിയാക്കുക എന്നതിലുപരിയായി ശുദ്ധീകരണം അവർക്ക് മതാനുഷ്ടാനങ്ങളുടെ ഒരു ഭാഗമ