പോസ്റ്റുകള്‍

ജൂലൈ 17, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭിന്നിപ്പിക്കുന്ന സ്നേഹം

"ഭൂമിയിൽ സമാധാനമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാൽ, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തിൽപെട്ടവർ തന്നെയായിരിക്കും  ഒരുവന്റെ ശത്രുക്കൾ. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും." (മത്തായി 10:34-39) വിചിന്തനം  ശാന്തശീലനും സമാധാനപ്രേമിയുമായ യേശുക്രിസ്തു ഭൂമിയിലേക്ക്‌ വന്നത് പാപത്തിൽ പൂണ്ടുകിടന്നിരുന്ന മനുഷ്യവർഗ്ഗത്തെ പിതാവായ ദൈവവുമായി സ്നേഹത്തിൽ അനുരൻജിപ്പിക്കുന്നതിനാണ്. സ്നേഹത്തിന്റെ കല്പനയുമായി ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്