പോസ്റ്റുകള്‍

ജനുവരി 23, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവൻ പലർക്കും രോഗശാന്തി നൽകി

"യേശു ശിഷ്യന്മാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദ്ദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവർത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽ പെട്ട് ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിർത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നൽകിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുന്പിൽ വീണ്, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചു പറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവയ്ക്ക് കർശനമായ താക്കീതു നൽകി." (മർക്കോസ് 3:7-12) വിചിന്തനം പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ഇന്നത്തെ വച