നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു
"കൊറാസീൻ നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളിൽ നടന്ന അത്ഭുതങ്ങൾ ടയിറിലും സീദോനിലും നടന്നിരിന്നുവെങ്കിൽ അവിടുത്തെ ജനങ്ങൾ ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാൽ, വിധിദിനത്തിൽ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനേക്കാൾ സഹനീയമായിരിക്കും. കഫർണാമേ, നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു." (ലൂക്കാ 10:13-16) വിചിന്തനം ഗനേസറത്ത് തടാകത്തിന്റെ കരയിലുള്ള പട്ടണങ്ങളായ കൊറാസീനിലും ബെത് സയ് ദായിലും കഫർണാമിലുമൊക്കെ ഈശോ ധാരാളം സമയം ദൈവവചന പ്ര ഘോ ഷണത്തിനായി ചിലവഴിച്ചിരുന്നു. ഒട്ടേറെ അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിച്ചിട്ടും ആ നാടുകളിലെ ജനങ്ങൾ മാനസാന്തരപ്പെട്ട് അവരുടെ മനസ്സിനെ നവീകരിക്കുന്നതിന് വിമുഖത കാണിച്ചു. ദൈവവചനം കേട്ടിട്ട് അത് തിരസ്കരിക്കുന്നവരുടെ വിധി എത്ര കഠിനമായിരിക്കുമെന്ന് ഇന്നത്തെ വചനത്തിലൂടെ ഈശോ മുന്നറിയിപ്പ് നൽകുകയാണ്. എല്ലാക്കാ...