പകരം നൽകാനില്ലാത്തവരുടെ ആതിഥേയൻ
"തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുന്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവർ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലമാവുകയും ചെയ്യും. എന്നാൽ, നീ സദ്യ നടത്തുന്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാൽ, പകരം നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാന്മാരുടെ പുനരു ത്ഥാ നത്തിൽ നിനക്കു പ്രതിഫലം ലഭിക്കും."(ലൂക്കാ 14:12-14) വിചിന്തനം ആ ഘോ ഷാവസരങ്ങളിൽ അതിനോടനുബന്ധിച്ചു വിരുന്നു നല്കുന്ന പതിവ് മനുഷ്യസംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ്. സുവിശേഷത്തിൽത്തന്നെ, യേശു ഒട്ടേറെ വിരുന്നുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. ക്ഷണിക്കുന്ന വ്യക്തിയുടെ നിലയോ വിലയോ അവ സ്ഥ യോ ഒന്നും യേശുവിനു വിരുന്നിൽ പങ്കെടുക്കുന്നതിനു തടസ്സമായി നിന്നിരുന്നില്ല. സമൂഹത്തിലെ ഉന്നതർ മുതൽ പാപികളോടും ചുങ്കക്കാരോടുമൊപ്പം വരെ ഭക്ഷണം കഴിക്കാൻ യേശു സമയം കണ്ടെത്തിയിരുന്നു. ഇത് പലപ്പോഴും യഹൂദപ്രമാണികളിൽ ചിന്താകുഴപ്പം സൃഷ്ടിച്ചിരുന്നു. കാരണം അവർ വിരുന്നിനു മറ്റ...