പോസ്റ്റുകള്‍

ഒക്‌ടോബർ 17, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നമ്മിലെ ഫരിസേയനെ തിരിച്ചറിയണം

"ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! എന്തെന്നാൽ, നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു, എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്, മറ്റുള്ളവ അവഗണിക്കാതെതന്നെ. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെയാണ് നിങ്ങൾ. അതിന്റെ മീതെ നടക്കുന്നവൻ അതറിയുന്നുമില്ല." (ലൂക്കാ 11:42-44) വിചിന്തനം  യഹൂദരുടെ ഇടയിൽ യേശുവിന്റെ വിമർശനങ്ങൾ ഏറ്റവും അധികം കേൾക്കേണ്ടി വന്നിരുന്നത് ഫരിസേയർക്കായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, ഇതിനുള്ള കാരണം ഈശോ വ്യക്തമാക്കുകയാണ്. ഒന്നാമതായി, അവരെക്കുറിച്ച് യേശുവിനുള്ള പരാതി അവർ ദൈവത്തിന്റെ സ്നേഹവും കരുണയും അവഗണിക്കുന്നു എന്നതാണ്. മോശയുടെ നിയമം അനുസരിച്ച് എല്ലാ യഹൂദരും തങ്ങളുടെ വിളവിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും പത്തിലൊന്ന് ദൈവമായ കർത്താവിനുവേണ്ടി മാറ്റിവയ്ക്കണമായിരുന്നു (cf. നിയമാവർത്തനം 14:22,23). സമാഗമാക്കൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷ...