ശാന്തശീലനും വിനീതഹൃദയനുമായ ഈശോ
"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30) വിചിന്തനം ലോകത്തിന്റെ ദൃഷ്ടിയിൽ നുകം എന്നത് അടിമത്തത്തിന്റെ അടയാളമാണ് - കൃഷിയിടങ്ങളിൽ ഉഴുന്ന കാളകൾ മുതൽ തോളിൽ നുകംവച്ചു ചങ്ങലകളാൽ പൂട്ടപ്പെട്ട അടിമകൾ വരെയുള്ള എല്ലാവരും ഈ അടിമത്തത്തിന്റെ ഭാരംപേറി അധ്വാനിച്ചു തളർന്നവരാണെന്നു യേശുവിന്റെ കേൾവിക്കാർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ശാരീരിക അടിമത്തത്തേക്കാൾ ആത്മീയമായ ബന്ധനങ്ങൾമൂലം ക്ലേശിക്കുന്നവരോടാണ് ഈശോ ഇവിടെ സംസാരിക്കുന്നത്. പാപം ആത്മാവിൽ ഏൽപ്പിച്ച ക്ഷതങ്ങൾമൂലം ആത്മീയവും ശാരീരികവുമായ അടിമത്തങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ദൈവം സ്വർഗ്ഗംവിട്ടിറങ്ങി ഭൂമിയിൽ വന്നത്. യേശു നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നുകം അവിടുത്തെ ശിഷ്യത്വമാണ്. അമിത ഭാരത്താൽ നമ്മുടെ...