മുന്നറിയിപ്പില്ലാത്ത മഹാസംഭവം
"നിങ്ങൾ അര മുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ. യജമാനൻ വരുന്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്ത് ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവൻ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭൃത്യന്മാർ ഭാഗ്യവാന്മാർ. ഇത് അറിഞ്ഞുകൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായകൻ അറിഞ്ഞിരുന്നെങ്കിൽ തന്റെ വീട് കുത്തിതുറക്കാൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്. " (ലൂക്കാ 12:35-40) വിചിന്തനം ലോകാവസാനത്തെക്കുറിച്ചും കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ ഒട്ടേറെ പ്രബോധനങ്ങളും മുന്നറിയിപ്പുകളും യേശു തന്റെ ജീവിതകാലത്ത് ശിഷ്യന്മാർക്ക് നല്കിയിരുന്നു. എന്നാൽ അപ്പോഴൊക്കെ ഈ സംഭവങ്ങളെല്ലാം നടക്കാൻ പോകുന്നത് യാതൊരു ...