രക്ഷപെട്ടുവെന്ന് നിശ്ചയിച്ചുറപ്പിക്കരുത്
"ഗലീലിയക്കാരായ ഏതാനുംപേരുടെ ബലികളിൽ അവരുടെ രക്തംകൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടുപേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും." (ലൂക്കാ 13:1-5) വിചിന്തനം റോമാസാമ്രാജ്യത്തെ പ്രതിനിധീകരിച്ചു, ജറുസലേം ഉൾപ്പെടുന്ന യൂദാപ്രവിശ്യ ഭരിച്ചിരുന്നത് പന്തിയോസ് പീലാത്തോസ് ആയിരുന്നു. യഹൂദരുടെ തലസ്ഥാനമായ ജറുസലേമിൽ ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ നീക്കവും റോമാസാമ്രാജ്യത്തിന് തലവേദനയാകുമെന്നു അറിയാമായിരുന്നതിനാൽ അവിടെ വളരെ കർക്കശമായിട്ടാണ് പീലാത്തോസ് നിയമം നടപ്പിലാക്കിയിരുന്നത്. കലാപത്തിനുതകുന്ന എന്തെങ്കിലും നീക്കങ്ങൾ ആരെങ്കിലും നടത്തുന്...