പോസ്റ്റുകള്‍

ഒക്‌ടോബർ 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!

"അപ്പോൾ അപ്പസ്തോലന്മാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലിൽചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും." (ലൂക്കാ 17:5-6) വിചിന്തനം  മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം സ്വാഭാവിക നിയമത്തിന് എതിരാണ്; സ്വന്തം നന്മയും സുരക്ഷയും മാത്രം കാംക്ഷിക്കുന്നതാണ് പ്രകൃതി നിയമം. മറ്റുള്ളവരെ സ്നേഹിക്കുവാനും അവരുടെ തെറ്റുകൾ പൊറുക്കുവാനും ഒക്കെയുള്ള അവബോധങ്ങൾ പ്രകൃത്യേതരമായ ഒന്നാണ്. ഇത്തരത്തിലുള്ള ബോധ്യങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത്  ദൈവമല്ലാതെ മറ്റാരുമല്ല.  വ്യവസ്ഥകളില്ലാതെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കേണ്ടതിനെക്കുറിച്ചാണ്  ഇന്നത്തെ വചനഭാഗത്തിന് തൊട്ടുമുൻപായി ഈശോ തന്റെ  ശിഷ്യന്മാരെ ഉപദേശിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ മനുഷ്യപ്രകൃതിക്ക് മറ്റുള്ളവരോട് കാരണംകൂടാതെ ക്ഷമിക്കുവാൻ സാധിക്കുകയില്ല. ഈശോ ആഗ്രഹിക്കുന്നതുപോലുള്ള ക്ഷമ മനുഷ്യന് അഗ്രാഹ്യമാണെന്ന് തിരിച്ചറിഞ്ഞ ശിഷ്യന്മാർ ഉടനടി ചെയ്യുന്നത്