ദൂരദേശത്തേക്ക് പോയ ഇളയമകൻ
"അവൻ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെത്താമസിയാതെ, ഇളയമകൻ എല്ലാം ശേഖരിച്ചുകൊണ്ട് ദൂരദേശത്തേക്ക് പോയി, അവിടെ ധൂർത്തനായി ജീവിച്ച് സ്വത്തു നശിപ്പിച്ചു കളഞ്ഞു." (ലൂക്കാ 15:11-13) വിചിന്തനം (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു) രണ്ടാം ഭാഗം മൂന്നാം ഭാഗം നാലാം ഭാഗം ധൂർത്തപുത്രന്റെ ഉപമ - ഒന്നാം ഭാഗം ഒട്ടേറെ സന്പത്തുള്ള ഒരു വ്യക്തിയാണ് ഈ ഉപമയിലെ കേന്ദ്രകഥാപാത്രമായ പിതാവ്. പിതാവിനോടൊപ്പം ജീവിച്ച് ആ സന്പത്തുകളൊക്കെ യഥേഷ്ടം ആസ്വദിക്കുന്ന പുത്രന്മാരാണ് പി...