പോസ്റ്റുകള്‍

സെപ്റ്റംബർ 30, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവൻ ആകണം

"അവർ പിന്നീട് കഫർണാമിൽ എത്തി. അവൻ വീട്ടിലായിരിക്കുന്പോൾ അവരോടു ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? അവർ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനേക്കുറിച്ചാണ് വഴിയിൽവച്ച് അവർ തർക്കിച്ചത്. അവൻ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമകനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളിൽ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്." (മർക്കോസ് 9:33-37) വിചിന്തനം  ഈശോ സുവിശേഷത്തിൽ പല അവസരങ്ങളിലായി തന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമൊക്കെ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, എന്നാൽ ശിഷ്യർക്ക് അക്കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഭാവനകളിലെ ഈശോ ഇസ്രായേലിനെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച്‌ ലൗകീകമായ ഒരു രാജ്യം ഭരിക്കുന്ന ഒരാളായിരുന്നു.  ഈശോ രാജ്യം സ