പോസ്റ്റുകള്‍

ഫെബ്രുവരി 16, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശു കൈനീട്ടി അവനെ തൊട്ടു

"പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുന്പോൾ ഒരു കുഷ്ഠരോഗിവന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു: കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തൽക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനുംവേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു." (ലൂക്കാ 5:12-16) വിചിന്തനം  യേശു സുഖപ്പെടുത്തിയ നിരവധി കുഷ്ഠരോഗികളെ സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന അത്ഭുതത്തെക്കാൾ പ്രാധാന്യമർഹിക്കുന്നത്‌  ഒരുപക്ഷേ  അ തു നടന്ന സ്ഥലമായിരിക്കണം. ഒരു പട്ടണത്തിൽ വച്ചാണ് ഈശോ ആ കുഷ്ഠരോഗ