പോസ്റ്റുകള്‍

ജൂൺ 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏതുതരം മണ്ണാണ് നമ്മിലുള്ളത്?

പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുന്പോൾ ചിലത് വഴിയരികിൽ വീണു. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേൽ വീണു. അത് മുളച്ചുവളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലത് മുൾചെടികൾക്കിടയിൽ വീണു. മുൾചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. ചിലത് നല്ല നിലത്തുവീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തി പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (ലൂക്കാ 8:4-8) വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക്  എല്ലായ്പ്പോഴും കാ ണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് അവിടുത്തെ   ഒരു വലിയ ജനക്കൂട്ടം പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഒട്ടേറെ പട്ടണങ്ങളിൽനിന്നായി പതിവിലും വലിയ ഒരു ജനക്കൂട്ടം തന്റെ ചുറ്റും കൂടിയതുകണ്ട ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്രമിക്കുകയാണിവിടെ. അത്ഭുതങ