പോസ്റ്റുകള്‍

മേയ് 22, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അസൂയക്കെന്താണ് പ്രതിവിധി?

"യോഹന്നാൻ അവനോട് പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയണ്ട, ഒരുവന് എന്റെ നാമത്തിൽ അത്ഭുതപ്രവർത്തി ചെയ്യാനും  എന്നെ ദൂഷിച്ചു പറയാനും സാധിക്കുകയില്ല. നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്." (മാർക്കോസ് 9: 38-40) ചിന്ത  മറ്റുള്ളവർ ചെയ്യുന്ന സൽപ്രവർത്തികൾ കാണുംപോൾ നമുക്കെന്താണ് അനുഭവപ്പെടാറുള്ളത് - സന്തോഷമോ അതോ ദുഖമോ? അവരുടെ പ്രവർത്തികളിലെ നന്മ തിരിച്ചറിഞ്ഞ് അവരെ അഭിനന്ദിക്കാനാണോ  അതോ എങ്ങിനെയെങ്കിലും അവരിൽ തെറ്റ് കണ്ടെത്തി വിമർശിക്കനാണോ നമ്മൾ ശ്രമിക്കാറ്. ഇന്നത്തെ വചനഭാഗത്തിൽ യേശു തന്റെ ശിഷ്യന്മാരിലെ അസൂയയും ദുശ്ശങ്കയും കണ്ട് അവരെ ശാസിക്കുകയാണ്. തങ്ങളോടൊപ്പം വരാൻ വിസമ്മതിച്ച ഒരു വ്യക്തി യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, അത് സൽപ്രവർത്തികളാണെങ്കിൽകൂടിയും, അയാളെ തടയാനാണ് യേശുവിന്റെ ശിഷ്യന്മാർ ശ്രമിച്ചത്. എന്നാൽ യേശുവാകട്ടെ, അയാളിലെ നന്മ തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കാനാണ് തുനിഞ്ഞത്. "സ്നേഹം അസൂയപ്പെടുന്നില്ല, ...അനുചിതമായി പെരുമാറുന്നില്ല, സ്വാർത