പോസ്റ്റുകള്‍

ഓഗസ്റ്റ് 28, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ

'പത്രോസ് ചോദിച്ചു: കർത്താവേ, നീ ഉപമ പറയുന്നത് ഞങ്ങൾക്കു വേണ്ടിയോ എല്ലാവർക്കും വേണ്ടിയോ? അപ്പോൾ കർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിനു യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യ സ്ഥ ൻ ആരാണ്? യജമാനൻ വരുന്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തന്റെ സകലസ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും. എന്നാൽ ആ  ഭൃത്യ ൻ, തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽകരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്ത നാകാനും തുടങ്ങിയാൽ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ച് പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ അവൻ ല ഘു വായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏൽപ്പിക്കപ്പെട്ടവനോട് അധികം ചോദിക്കും." (ലൂക്കാ 12:41-4