പോസ്റ്റുകള്‍

ഫെബ്രുവരി 15, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനുകന്പയുള്ളവരാകുക

"ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. ഇവർ മൂന്നുദിവസമായി എന്നോടു കൂടെയാണ്.അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നു വീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്നവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ എഴാപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനങ്ങൾക്ക് വിളന്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമനൂത്താ പ്രദേശത്തേക്ക് പോയി.&quo