മനസ്സിന്റെ ശൂന്യത അകറ്റുന്ന ദൈവം
"അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞു നടക്കും. കണ്ടെത്താതെ വരുന്പോൾ അവൻ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാൻ തിരിച്ചുചെല്ലും. തിരിച്ചുവരുന്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിത്തീരുന്നു." (ലൂക്കാ 11:24-26) വിചിന്തനം ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാൽ തമാശയാണ്, അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ, ദൈവവചനം പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും വളരെ വ്യക്തമായ അവബോധം നമുക്ക് നൽകുന്നുണ്ട്. യേശു തന്നെ നിരവധി തവണ പിശാചിന്റെ പേരെടുത്തു പറഞ്ഞ്, അവനെതിരായുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. യേശു ഒട്ടേറെപ്പേരെ രോഗങ്ങളിൽനിന്നും സുഖപ്പെടുത്തിയത് അവരുടെമേലുള്ള ദുരാത്മാക്കളെ പുറത്താക്കിയാണ്. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് പിശാചും അവന്റെ കൂട്ടാളികളായ മ...