വെള്ളത്തിനുമീതെ നടക്കുക
ജനസഞ്ചയത്തെ പിരിച്ചു വിടുന്പോഴേക്കും തനിക്കു മുന്പായി വഞ്ചിയിൽ കയറി മറുകരക്ക് പോകാൻ യേശു ശിഷ്യന്മാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയിൽ നിന്ന് ഏറെ ദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽ പെട്ട് അത് വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തിൽ അവൻ കടലിനുമീതെ നടന്ന് അവരുടെ അടുത്തേക്ക് ചെന്നു. അവൻ കടലിനു മീതെ നടക്കുന്നതുകണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി, ഇതാ ഭൂതം എന്നു പറഞ്ഞു ഭയം നിമിത്തം നിലവിളിച്ചു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട. പത്രോസ് അവനോട് പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതെകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പി...