അന്ധനായ വഴികാട്ടി
"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെ തന്നെ. അന്ധരായ മാർഗ്ഗദർശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങൾ! കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു." (മത്തായി 23:23-26) വിചിന്തനം ഒട്ടേറെ നിയമങ്ങളും നിർദ്ദേശങ്ങളും നമ്മുടെ അനുദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യം അഭിലഷിക്കുന്ന നമുക്ക് പലപ്പോഴും സ്വതന്ത്രലോകത്തിലെ ഈ ചട്ടങ്ങൾ അനാവശ്യ തടസ്സങ്ങളായി അനുഭവപ്പെടാറുമുണ്ട്. പലപ്പോഴും ഇതിനു കാരണം ആ നിയമങ്ങളിലൂടെ സമൂഹം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്ന് നമുക്ക് ഗ്രഹിക്കാൻ സാധിക്കാതെ വരുന്നതാണ്. ദൈവകല്പനകളുടെ ക...