വചനമാകുന്ന മുത്തുകൾ
"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6) വിചിന്തനം പാപത്തോടു പ്രതിപത്തിയുള്ള ഒരു ഹൃദയവുമായി മറ്റുള്ളവരെ വിധിക്കുകയോ, അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയോ ചെയ്യരുത് എന്നു വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞതിനുശേഷം, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പ്രബോധനമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നല്കുന്നത്. എന്നാൽ, ഉപദേശം നല്കുന്നതിനോടും മറ്റുള്ളവരെ തിരുത്തുന്നതിനോടും ചേർന്നുനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണ് ഒരു വാചകത്തിൽ ഒതുങ്ങുന്ന ഈ ഉപമയിൽ അടങ്ങിയിരിക്കുന്നത്. വിശുദ്ധമായതും മുത്തുകളും ഇവ രണ്ടും ഒന്നിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ സംബന്ധിച്ചല്ലാത്ത ഒന്നിനെയും വിശുദ്ധം എന്നു പറയുവാൻ സാധിക്കുകയില്ല.അതുപോലെതന്നെ, ആദിമ നൂറ്റാണ്ടുകളിൽ മുത്തുകളും രത്നങ്ങളും വളരെ വിലയേറിയ സന്പാദ്യങ്ങളായിരുന്നു. ജനങ്ങൾ അവയ്ക്കു നൽകിയിരുന്ന മൂല്യം മനസ്സിലാക്കി ഈശോ സ്വർഗ്ഗര...