എന്നെ അനുഗമിക്കുവിൻ
"അവൻ ഗലീലിക്കടൽതീരത്തുകൂടെ കടന്നുപോകുന്പോൾ ശിമയോനെയും അവന്റെ സഹോദരൻ അന്ത്രയോസിനെയും കണ്ടു. മീൻപിടുത്തക്കാരായ അവർ കടലിൽ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവർ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി പോയപ്പോൾ സെബെദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവൻ അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ സേവകരോടൊപ്പം വള്ളത്തിൽ വിട്ട് അവനെ അനുഗമിച്ചു." (മർക്കോസ് 1:16-20) വിചിന്തനം ഈശോ തന്റെ ആദ്യത്തെ നാലു ശിഷ്യന്മാരെ വിളിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. തങ്ങളുടെ ജീവിതവ്യാപാരങ്ങളിൽ മുഴുകിയിരുന്ന ആ നാലുപേരും ഈശോയുടെ വിളി കേട്ടമാത്രയിൽ അവർക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി എല്ലാവർക്കുമുള്ളതല്ല. ബന്ധുമിത്രാദികൾക്കൊപ്പം ജീവിക്കുന്പോഴും സന്പന്നതയുട...