എല്ലാവരും നിന്നെ അന്വേഷിക്കുന്നു
"അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവൻ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം.അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാൻ വന്നിരിക്കുന്നത്. സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവൻ ഗലീലിയിൽ ഉടനീളം സഞ്ചരിച്ചു." (മർക്കോസ് 1:35-39) വിചിന്തനം ഒരു കാലിത്തൊഴുത്തിൽ ജനിച്ചുവീണ ഈശോ, ദരിദ്രരായ മാതാപിതാക്കൾക്കൊപ്പം കഠിനാധ്വാനം ചെയ്ത്, ആരാലും അറിയപ്പെടാതെയും, യാതൊരുവിധത്തിലുള്ള പ്രത്യേക പരിഗണനകൾ ലഭിക്കാതെയുമാണ് നസറത്തിൽ വളർന്നുവന്നത്. എന്നാൽ, ഇന്നത്തെ വചന ഭാഗത്ത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈശോയെക്കുറിച്ച്, പത്രോസ് ശ്ലീഹായിലൂടെയും കൂട്ടാളികളിലൂടെയും നമ്മോടു പറയുകയാണ്, " എല്ലാവരും നിന്നെ അന്വേഷിക്കുന്നു ".ഇന്നത്തെ ലോകത്തിലും, കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങൾക്കുടമയായവർ മുതൽ കരളലിയിക്കുന്ന കഷ്ടതകൾ അനുഭവിക്കുന്നവർ വരെയുള്ള എല്ലാത്തരം മനുഷ്യരെയും സംബന്ധിച്ചിടത്ത...