ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." (മത്തായി 5:8) വിചിന്തനം ആറാം ഭാഗം - ഹൃദയമാകുന്ന ആത്മീയ നേത്രം ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നവർ മ ഠ യന്മാരാണ്; കാരണം, ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണുന്നത്, എന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരന്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. തെളിവുകളും സിദ്ധാന്തങ്ങളുമുപയോഗിച്ചു ദൈവം ഉണ്ടെന്നും ഇല്ലെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗ്യം. എന്താണ് ഹൃദയശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്? കർദീയഹ് (Kardeeah) എന്ന ഗ്രീക്ക് പദമാണ് ഹൃദയം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഹൃദയം എന്ന ശാരീരിക അവയവത്തെ ഈ പദംകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. കതാരോസ് (Katharos) എന്ന ഗ്രീക്ക...