പോസ്റ്റുകള്‍

ജനുവരി 17, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തളർവാതരോഗിയുടെ സുഹൃത്തുക്കൾ

"കുറെദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത‍ പ്രചരിച്ചു. വാതിൽക്കൽപോലും നിൽക്കാൻ സ്ഥലം തികയാത്തവിധം നിരവധി ആളുകൾ അവിടെക്കൂടി. അവൻ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോൾ, നാലുപേർ ഒരു തളർവാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസംകണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." (മർക്കോസ് 2:1-5) വിചിന്തനം  സ്വയം യേശുവിന്റെ അടുത്തെത്താൻ കഴിയാത്ത ഒരു സുഹൃത്തിനെ അസാധാരണമായ പ്രവർത്തികളിലൂടെ അവിടുത്തെ മുന്പിൽ എത്തിക്കുന്ന നാലുപേരുടെ വിശ്വാസമാണ് ഇന്നത്തെ വചനഭാഗത്തിന്റെ കേന്ദ്രബിന്ദു. ശാരീരിക വൈകല്യം മൂലം സ്വയം ഈശോയെ സമീപിക്കാൻ സാധിക്കാതിരുന്ന ആ തളർവാതരോഗിയുടെ അവസ്ഥയെ, നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ പലരുടെയും ജീവിതാവസ്ഥയുമായി പലപ്പോഴും തുലനം ചെയ്യാൻ സാധിക്കും. ആത്മാവിന്റെ വൈകല്യങ്ങളായ പാപങ്ങളും മനസ്സിന്റെ വൈകല്യമായ അജ്ഞതയും ഒട്ട