പോസ്റ്റുകള്‍

ഫെബ്രുവരി 9, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം ഇരുളിൽനിന്ന് പ്രകാശത്തെ വേർതിരിക്കുന്നത് വെളിച്ചത്തിന്റെ സാന്നിധ്യമാണ്. ഇതുപോലെത്തന്നെ, നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നതിനാണ് പ്രകാശമായ ദൈവം ഭൂമിയിലേക്ക് വന്നത്. മനുഷ്യരെല്ലാവരും ദൈവാത്മാവിനാൽ നിറയുന്നതിനും, ദൈവകൃപകളുടെ സഹായത്തോടെ, കൽപലകളിൽ നല്കപ്പെട്ട ദൈവകൽപനകൾ മനുഷ്യഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുമായി, ഇരുളിൽനിന്നും പ്രകാശത്തെ വേർതിരിച്ചവൻ ഒരു ബലിവസ്തുവായി മാറി. സ്വന്തം ജീവിതത്തിലൂടെസ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോ...